ചാലിയാര്‍ സമര നായകൻ ഡോ. കെ.വി. അബ്ദുല്‍ ഹമീദ് (65) നിര്യാതനായി

കോഴിക്കോട്: ചാലിയാര്‍ സമര മുന്നേറ്റങ്ങളില്‍ സജീവമായിരുന്ന ഡോ. കെ.വി. അബ്ദുല്‍ ഹമീദ് (65) നിര്യാതനായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അദ്ദേഹം ഫറോക്ക് പേട്ടയിലാണ് താമസിച്ചിരുന്നത്. കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ വിഭാഗത്തില്‍ സേവനം ചെയ്യുകയായിരുന്നു.
മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയുടെ ചാലിയാര്‍ മലിനീകരണത്തിനെതിരെ നടന്ന സമരങ്ങളില്‍ ഏറ്റവും സജീവമായിരുന്ന ഡോക്ടര്‍ അബ്ദുല്‍ ഹമീദ് ചാലിയാര്‍ സമരസമിതിയുടെ പ്രസിഡന്‍റുമായിരുന്നു. പഴയ ‘ജയ കേരളം’ മാസികയുടെ പത്രാധിപരുമായിരുന്നു. ഭാര്യ: ഡോ. ഇന്ദിര. മക്കള്‍: ഡോ. ഉമിത്, ഡോ. അമിത്, ഡോ. ഇമിത്.

