ചാത്തോത്ത് ശ്രീധരന് നായര്‍ 41-ാം രക്തസാക്ഷിദിനം

കൊയിലാണ്ടി: പൊതുമേഖലയെ വന്‍കിട മുതലാളിമാര്‍ക്ക് ഭാഗംവെച്ചു കൊടുക്കുന്ന ഏജന്റായി പ്രധാനമന്ത്രി മാറിയിരിക്കുകയാണെന്ന് സി.പി.ഐ. കേന്ദ്ര കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സി.പി.ഐ. നേതാവ് ചാത്തോത്ത് ശ്രീധരന് നായരുടെ 41-ാം രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗണ്‍സില്‍ അംഗം എം. നാരായണന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.വി. ബാലന്, രാഗം മുഹമ്മദലി, ഇ.കെ. അജിത്ത്, എ. സജീവ് കുമാര്‍, പി.കെ. വിശ്വനാഥന്, വി.കെ. രവി എന്നിവര്‍ സംസാരിച്ചു. പ്രഭാത് ബുക്സ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് കൊയിലാണ്ടി ഗേള്‍സ് സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാറിന് പന്ന്യന്‍ രവീന്ദ്രന് കൈമാറി.

