KOYILANDY DIARY.COM

The Perfect News Portal

ചാക്കോയുടെ ഭാര്യ രഹനയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്തൃസഹോദരന്‍ അറസ്റ്റില്‍

കോട്ടയം: കെവിന്‍ കേസിലെ പ്രതി ചാക്കോയുടെ ഭാര്യ രഹനയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്തൃസഹോദരന്‍ അജി ചാക്കോ അറസ്റ്റില്‍ .ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.വൈകിട്ട് 5.30 തോടെ വീട്ടിലെത്തിയ അജി തന്നേ മര്‍ദ്ദിച്ചെന്നും വീട് അടിച്ചുപൊളിച്ചെന്നും രഹന പൊലീസില്‍ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നതായിട്ടാണ് അറിയുന്നത്.ഇന്ന് കോടതിയില്‍ ഹാജരാക്കും.അജിയുടെ ഭാര്യ ജെമിയും കേസില്‍ പ്രതിയാണ്.

ഭവനഭേദനം ,മര്‍ദ്ദനം ,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീവകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുള്ളതിനാല്‍ അജിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിക്കാനിടയില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ:രഹന വീടിനോട് ചേര്‍ന്ന് തയ്യല്‍കടയും സ്‌റ്റേഷനറി സാധനങ്ങളുടെ വില്‍പ്പന കേന്ദ്രവും നടത്തിവന്നിരുന്നു.ഇതിനടുത്ത് തന്നെയാണ് അജിയും കുടുംബവും താമിച്ചിരുന്നത്.അജിയോടൊപ്പമാണ് മാതാവും കഴിയുന്നത്.ഇവര്‍ രാവിലെ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ക്കൂടി നടന്നുപോകുമ്ബോള്‍ രഹന നില്‍ക്കുന്നത് കണ്ടു.ചാക്കോ അഴിക്കുള്ളിലായ വിഷയത്തില്‍ ഇവര്‍ രഹനയെ കുറ്റപ്പെടുത്തി.ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും പോര്‍വിളിയും നടന്നു.

വൈകിട്ട് ജോലി സ്ഥലത്തുനിന്നും മടങ്ങിയെത്തിയപ്പോള്‍ മാതാവ് ഇക്കാര്യം അജിയോട് സൂചിപ്പിച്ചു.പിന്നാലെ അജിയും ഭാര്യയും രഹനയുടെ വീട്ടിലെത്തി.രാവിലെ മാതാവിനോട് തട്ടിക്കയറിയ സംഭവം ചോദിക്കുകയും എതിര്‍ത്ത് സംസാരിച്ചപ്പോള്‍ രഹനയെ മര്‍ദ്ദിക്കുകയും ചെയ്തു.ആശുപത്രിയിലായ രഹന നല്‍കിയ മൊഴിയിലാണ് കേസെടുത്തിട്ടുള്ളത്.ഭാര്യയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

Advertisements

ദുരഭിമാന കൊലയ്ക്ക് പിന്നില്‍ നീനുവിന്റെ അമ്മയാണെന്നാണ് ഏവരും പറയുന്നതും വിശ്വസിക്കുന്നതും. എന്നാല്‍ പൊലീസിന് മുമ്ബില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ എല്ലാം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് രഹ്ന ചെയ്തത്. മകനേയും പിന്തുണച്ചില്ല. ഇതോടെ കെവിന്‍ വധക്കേസില്‍ രഹ്ന സുരക്ഷിതയായി. കേസില്‍ പ്രതിയാകില്ലെന്നും അവര്‍ ഉറപ്പിച്ചു. ഇതില്‍ പ്രകോപിതരാണ് രഹ്നയുടെ ഭര്‍ത്താവ് ചാക്കോയുടെ ബന്ധുക്കള്‍. ഇതിന് പ്രതികാരം ചെയ്യാന്‍ ചാക്കോയുടെ സഹോദരന്‍ തന്നെ രംഗത്ത് വന്നതായാണ് ഉയരുന്ന പരാതി.

കെവിന്‍ കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യയെ മര്‍ദിച്ചതായാണ് പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മര്‍ദനമേറ്റു. രഹ്നയുടെ ഭര്‍ത്താവായ ചാക്കോ കേസിലെ പ്രധാന പ്രതിയാണ്. വൈകിട്ടോടെയാണു സംഭവം. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ രഹ്ന ഒളിവില്‍ പോയി.

കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച മുഴുവന്‍ സംഭവങ്ങള്‍ക്കും വഴിതെളിച്ചത് നീനുവിന്റെ മാതാവ് രഹനയുടെ ഇടപെടലെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച്‌ അറസ്റ്റിലായവരില്‍ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവര്‍ കോട്ടയത്ത് എത്തി കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും അത് മകന് പറഞ്ഞു കൊടുത്തതും രഹനയായിരുന്നു. എന്നാല്‍ കേസില്‍ രഹന മാത്രം പ്രതിയായില്ല. ഇതാണ് ചാക്കോയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

നീനുവിനെ കാണാനില്ലെന്ന് പൊലീസില്‍ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാല്‍ തനിക്ക് കെവിന്റെ വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനയും താമസിച്ച സ്ഥലം കണ്ടെത്താന്‍ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗര്‍ പൊലീസില്‍ നിന്ന് കെവിന്റെ വാസസ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. അങ്ങനെയാണ് നാടനെ നടുക്കിയ ദുരഭിമാന കൊല നടന്നതെന്നാണ് വിലയിരുത്തല്‍.

ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി മകളെ കാണാന്‍ അവസരനൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. പൊലീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഇവര്‍ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും സൂചനയുണ്ട്. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകന്‍ ഷാനുവിനെ വിവരങ്ങള്‍ ധരിപ്പിച്ചെന്നും ഏതുമാര്‍ഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവര്‍ ഷാനുവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണില്‍ വിളിച്ചിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ രഹന പൊലീസിന് കൈമാറിയത്.

കെവിനെ തട്ടിക്കൊണ്ടു വരാന്‍ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹനയാണ്. നിയാസിന്റെ വീട്ടില്‍ രഹനയും എത്തിയിരുന്നു. രഹനയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയില്‍ രഹനയ്ക്കുള്ള പങ്കിന് തെളിവാണ്. പക്ഷേ പൊലീസ് മാത്രം രഹ്നയെ വെറുതെ വിടുകയാണ്. ഈ സാഹചര്യത്തിലാണ് രഹ്നയെ ചാക്കോയുടെ ബന്ധുക്കള്‍ ആക്രമിച്ചതെന്നാണ് സൂചന. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്ത ഭര്‍ത്താവും മകനും ബന്ധുവും നടത്തിയ ഗൂഢാലോചനയിലോ തുടര്‍ന്ന് നടന്ന സംഭവങ്ങളിലോ രഹനയ്ക്ക് പങ്കില്ലന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചെന്ന വിവരം പുറത്തുവന്ന ശേഷമാണ് ഇത്.

Share news

Leave a Reply

Your email address will not be published. Required fields are marked *