ചരിത്ര പൈതൃക സര്‍വ്വെ നടത്തി

കൊയിലാണ്ടി : കൊയിലാണ്ടിയിലെ ചരിത്ര പൈതൃകം ശേഖരിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ സംസ്‌കാര പൈതൃക പഠന വകുപ്പിലെ വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറായപ്പോള്‍ നഗരസഭ അവര്‍ക്കുവേണ്ട സൗകര്യങ്ങളേര്‍പ്പെടുത്തിക്കൊണ്ട് സ്വീകരിച്ചു.
മെയ് 7 മുതല്‍ നാല് ദിവസങ്ങളിലായി നടന്ന സര്‍വ്വെയുടെ സമാപനം നഗരസഭ ചെയര്‍മാന്‍ അഡ്വ;
കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ടി.വി.സുനിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, വി.പി.ഇബ്രാഹിം കുട്ടി, ടി.പി.രാമദാസ്, കനക, കെ.എം.ഭരതന്‍ , എം.കെ.മധു,സോന എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ പി.വി.വിനീത്, രമിഷ, ശരണ്യ, രമ്യ എന്നിവര്‍ പഠന റിപ്പോര്‍ട്ടുകളവതരി.പ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും, പി.ലാലിഷ നന്ദിയും പറഞ്ഞു.
കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ടി.വി.സുനിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, വി.പി.ഇബ്രാഹിം കുട്ടി,
