ചന്ദ്രബോസ് വധക്കേസ്: വിധി നാളെ
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നാളെ വിധി പറയാനിരിക്കെ പ്രതി മുഹമ്മദ് നിഷാമിന് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രബോസിന്റെ കുടുംബം. കേസില്‍ വിധി പറയാറായിട്ടും ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ജോലി നല്‍കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. ഉചിതമായ ശിക്ഷ പ്രതി മുഹമ്മദ് നിഷാമിന് ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. 79 നാള്‍ നീണ്ട വിചാരണക്കൊടുവിലാണ് ചന്ദ്രബോസ് കേസില്‍ നാളെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിപറയുന്നത്.
