ചന്ദ്രബോസ് വധം: പ്രതി നിഷാം കുറ്റക്കാരനെന്ന് കോടതി

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റകൃതങ്ങള്‍ എല്ലാം തെളിഞ്ഞതായും പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിയാണെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീറാണ് പ്രതി കുറ്റക്കാരാണെന്ന് വിധിച്ചത്. അഡ്വ. സി.പി. ഉദയഭാനുവാണ് കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. രാമന്‍പിള്ളയാണ് പ്രതിഭാഗം വക്കീല്‍. കേസില്‍ നിസാം മാത്രമാണ് പ്രതി പട്ടികയില്‍ ഉള്ളത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു.
