KOYILANDY DIARY.COM

The Perfect News Portal

ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു

ലക്നൗ: ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 16 കുഞ്ഞുങ്ങളാണ് മരിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ 290 പേരാണ് ആശുപത്രിയില്‍ മരിച്ചതെന്ന് അധികൃതര്‍ തന്നെ വിവരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 20 വര്‍ഷം പ്രതിനിധാനം ചെയ്ത ലോക്സഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൂട്ടക്കുരുതിയെന്ന പോലെ കുഞ്ഞുങ്ങള്‍ മരിച്ചുവീണത്.

പ്രാണവായു കിട്ടാതെ 70 ലധികം കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ മരിച്ച സംഭവം രാജ്യത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മരണങ്ങള്‍ തുടര്‍ക്കഥയാകുന്നത്. അതേസമയം, എല്ലാ ദിവസവും പത്തുപേരെങ്കിലും മരിക്കുന്നത് പതിവാണെന്നും അതിനാല്‍ അഞ്ച് ദിവസത്തിനകം 63 കുട്ടികള്‍ മരിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നുമുള്ള വാദം ഉയര്‍ത്താന്‍ യുപി സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ കൂട്ടമരണത്തിന് വഴിവച്ചതെന്ന് രക്ഷിതാക്കളും സ്ഥലം എസ്പിയും വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *