KOYILANDY DIARY.COM

The Perfect News Portal

ഗെയില്‍ ആരാധകര്‍ക്കു മുമ്പില്‍ എത്തുന്നത് പുതിയ രൂപത്തില്‍

കിംഗ്സ്റ്റണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ ആരാധകര്‍ക്കു മുമ്ബില്‍ എത്തുന്നത് പുതിയ രൂപത്തില്‍. ഗെയിലാട്ടത്തില്‍ നിഷ്പ്രഭരായിപ്പോയ ബോളര്‍മാര്‍ ഏറെയാണ്. തന്റെ ബാറ്റിംഗ് പോലെതന്നെ ആരാധകരെ ഹരംകൊള്ളിച്ച ഒന്നായിരുന്നു ഗെയിലിന്റെ നീളന്‍ മുടിയും വന്യമായ ചിരിയുമൊക്കെ. എന്നാല്‍ ഇനി ഗെയ്ല്‍ മൈതാനത്ത് നിറഞ്ഞാടുമ്ബോള്‍ ഒപ്പമാടാന്‍ ആ മുടിയിഴകളുണ്ടാവില്ല. ഇപ്പോള്‍ ഗെയ്ല്‍ പുതിയ രൂപത്തിലാണ്. ഗെയ്ല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുത്തന്‍ ലുക്ക പുറത്തുവിട്ടത്. ഇതിനോടകം വൈറലായിക്കഴിഞ്ഞ ചിത്രം കണ്ടത് ലക്ഷക്കണക്കിനു ആരാധകരാണ്.
കൈയില്‍ ചരടും, നരച്ചതെന്നു തോന്നിപ്പിക്കുന്ന താടിയുമൊക്കെയായാണ് ഗെയിലിന്റെ വരവ്. എന്തായാലും ഫോട്ടോയില്‍ കണ്ട രൂപം മൈതാനമധ്യത്തില്‍ നേരിട്ടു കാണാനുള്ള ആവേശത്തിലാണ് ഗെയിലിന്റെ ആരാധകരിപ്പോള്‍.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ല്‍. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയ 4 കളിക്കാരില്‍ ഒരാളുമാണ് ഗെയില്‍. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ല്‍ നേടിയ 317 റണ്‍സും ശ്രീലങ്കയ്ക്കെതിരെ 2010ല്‍ നേടിയ 333 റണ്‍സുമാണവ. ഏകദിനത്തില്‍ മൂന്നോ അതില്‍ കൂടൂതലോ തവണ 150 റണ്‍സിനു മേല്‍ സ്കോര്‍ ചെയ്ത 6 കളിക്കാരിലൊരാള്‍ കൂടിയാണ് ഗെയില്‍..

Share news

Leave a Reply

Your email address will not be published. Required fields are marked *