ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങവെ അപകടം; ആറു വയസുകാരനു ദാരുണാന്ത്യം

തൃശൂര്‍: ടാങ്കര്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരന് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി ആറു വയസുള്ള അലന് കൃഷ്ണനാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂരിനു സമീപം പുറ്റേക്കരയിലായിരുന്നു അപകടം.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

