KOYILANDY DIARY.COM

The Perfect News Portal

ഗുരു ചേമഞ്ചേരികുഞ്ഞിരാമൻ നായരുടെ 102 -ാം പിറന്നാളാഘോഷം

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരികുഞ്ഞിരാമൻ നായരുടെ 102 -ാം പിറന്നാളാഘോഷം ഇന്ന്. ചേലിയ കഥകളി വിദ്യാലയത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്‌. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷ പരിപാടിയില്‍ പണ്ഡിതൻ ഡോ: എം.ആർ. രാഘവവാര്യർ, അധ്യാപക കലാസാഹിത്യ വേദി പുരസ്കാര ജേതാവ് സുനിൽ തിരുവങ്ങൂർ എന്നിവർ പങ്കെടുക്കും.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ കലോത്സവ വിജയികൾക്ക് അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം ഉണ്ടായിരിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *