ഗുരുസ്വാമിമാരെ ആദരിച്ചു

കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജം ഗുരുസ്വാമിമാരെ ആദരിച്ചു. പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര സന്നിധിയില്‍ പഴയകാല ഗുരുസ്വാമിമാരെ അനുസ്മരിച്ചതിനു ശേഷമായിരുന്നു 22 ഗുരുസ്വാമിമാരെ ആദരിച്ചത്. ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി രാജന് ഈറോഡ് ആദരിക്കല്‍ കര്മ്മത്തിന് നേതൃത്വം നല്കി. കെ.കെ. കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു.
മിനി കമ്മട്ടേരി, അനന്തകൃഷ്ണന് കൊല്ലം, നാരായണ ഭട്ടതിരിപ്പാട് എന്നിവര്‍ പ്രഭാഷണം നടത്തി. പി.കണ്ണന് സ്വാഗതവും നാരായണന് തൊണ്ണക്കാം പുറത്ത് നന്ദിയും പരഞ്ഞു.
ദീപാരാധനക്ക് ശേഷം ശ്രീ മുതുകുറ്റില്‍ ക്ഷേത്രത്തില്‍ നിന്നും കര്‍പ്പൂര ആഴി തെളിയിച്ച് താലപ്പൊലിയും, നാദസ്വരവും, പാണ്ടിമേളത്തോടെയുമുള്ള ഘോഷയാത്ര പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പടിപ്പൂജയും പടിപ്പാട്ടും ചുറ്റുവിളക്കും നടന്നു.
