ഗുരുദേവകോളെജ് കെട്ടിടം ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം കുന്നോറമലയിൽ ഗുരുദേവകോളെജിന്റെ പുതിയ കെട്ടിടം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൽഘാടനം ചെയ്തു. അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ദാസൻ എം.എൽ.എ.മുഖ്യാതിഥിയായിരുന്നു.
പറമ്പത്ത് ദാസൻ, പ്രൊഫ.വി.സി.അശോക് കുമാർ, പ്രീതി നടേശൻ, ടി.പി.രാമദാസ്, പി.എം.രവീന്ദ്രൻ, ഡോ.വി.അനിൽ, ബി. സബിത, ഊട്ടേരി രവീന്ദ്രൻ, സി. കെ.മുരളി, എം.പി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

