ഗാനപ്രഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
കൊയിലാണ്ടി: സംഗീതാചാര്യൻ മലമ്പാർ ഭാഗവതരുടെ സ്മരണക്കായി പുക്കാട് കലാലയം നൽകുന്ന ഗാനപ്രഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 15 നും 35നും മദ്ധ്യേ പ്രായമുള്ള യുവഗായകരുടെ കർണ്ണാടക സംഗീതത്തിലെ അടിസ്ഥാന ജ്ഞാനവും ആലാപന മികവും വിലയിരുത്തിയാണ് പുരസ്കാരം നിർണ്ണയിക്കുക. അപേക്ഷകൾ ജൂൺ 15നകം ജനറൽ സിക്രട്ടറി, പൂക്കാട് കലാലയം, പി.ഒ. ചേമഞ്ചേരി, പിൻ: 673304 എന്ന വിലാസത്തിലൊ Pookad Kalalayam @gmail.com എന്ന ഇമെയിൽ വിലാസത്തിലൊ അയക്കണം.
വിശദവിവരങ്ങൾക്ക്: 94460 68788 നമ്പറിൽ ബന്ധപ്പെടണം.

