KOYILANDY DIARY

The Perfect News Portal

ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യ സംസ്ഥാനത്തേക്കും

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യ സംസ്ഥാനത്തേക്കും. തമി‍ഴ്നാട്ടില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണ സംഘം അവിടേക്ക് തിരിച്ചു.അതേസമയം ഗര്‍ഭിണിയാണെന്ന് പറഞ്ഞു പെണ്‍കുട്ടി വീട്ടുകാരെ കബളിപ്പിച്ചിരുന്നതാണോ എന്നും പൊലീസിന് സംശയമുണ്ട്.

എസ് എ ടിയില്‍ നിന്ന് യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ലൊക്കേഷന്‍ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു.എന്നാല്‍ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച്‌ വിവരം ഒന്നും ലഭ്യമായില്ല.

അതുകൊണ്ട് തന്നെ പെണ്‍കുട്ടി ട്രയിനില്‍ അന്യസംസ്ഥാനത്തേക്ക് പോകുകയാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.എന്നാല്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തമി‍ഴ്നാട്ടിലും ടവര്‍ലൊക്കേഷന്‍ കണ്ടെത്തി തുടര്‍ന്ന് അന്വഷണ സംഘം രാത്രിതന്നെ അവിടേക്ക് തിരിച്ചിട്ടുണ്ട്.കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനില്‍ ഷംനയുടെ തിരോധാനത്തെ കുറിച്ച്‌ അറിയിപ്പും നല്‍കിയിട്ടുണ്ട്.

Advertisements

എന്നാല്‍ പൂര്‍ണഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്ക് ഇത്രയും ദൂരം യാത്രചെയ്യാന്‍ക‍ഴിയുമോ എന്നത് പൊലീസിന് പെണ്‍കുട്ടി ഗര്‍ഭിണിയാണോ എന്ന സംശയംവര്‍ദ്ധിപ്പിക്കുന്നുണ്ട്.കൂടാതെ ഗര്‍ഭിണിയാണെന്ന കൃത്യമായ ആശുപത്രിരേഖകളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല കൂടാതെ പ‍ഴയ ഒപി ടിക്കറ്റ് കാണിക്കാതെ പുതിയ ടിക്കറ്റുമായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ഉടന്‍ യുവതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്‍റെ വിശ്വാസം.മാത്രമല്ല ഷംനയെ കണ്ടെത്തിയാല്‍ മാത്രമെ സിനിമയെ വെല്ലുന്ന ഈ തിരോധാനത്തിന്‍റെ ക്ലൈമാക്സിലേക്ക് എത്താനാകൂ.

Leave a Reply

Your email address will not be published. Required fields are marked *