കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച സംഭവത്തേത്തുടര്‍ന്ന് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായുള്ള റോഡ് ട്രാഫിക് അതോറിറ്റി യോഗം ആരംഭിച്ചു. എന്നാല്‍ യോഗത്തിന് ബസിന്റെ ഉടമസ്ഥന് സുരേഷ് കല്ലട ഹാജരായില്ല. സുരേഷിനു പകരം അദ്ദേഹത്തിന്റെ അഭിഭാഷകനാണ് എത്തിയത്.
