ക്ഷേത്രേശ കുടുംബ സമിതി കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതി കുടുംബ സംഗമവും ജനറല്‍ബോഡി യോഗവും നടത്തി. നഗരേശ്വരം ക്ഷേത്രം ശിവശക്തി ഹാളില്‍ നടന്ന പരിപാടി പിഷാരികാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി ഉണ്ണിക്കൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ സമിതി പ്രസിഡണ്ട് മുണ്ടക്കല്‍ ശശിധരന് അധ്യക്ഷത വഹിച്ചു.
പാരമ്പര്യ ട്രസ്റ്റിമാരായ ഉണ്ണിക്കൃഷ്ണന് നായര്‍, ഇളയിടത്ത് വേണുഗോപാല്‍, കുടുംബ സമിതി രക്ഷാധികാരികളായ ഇ.എസ്.രാജന്, മുണ്ടക്കല്‍ ദേവി അമ്മ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ പുസ്കാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു. രാധാകൃഷ്ണന്, വി.മുരളീധരഗോപാല്‍, കൊട്ടിലകത്ത് ബാലന് നായര്‍ എന്നിവര്‍ സംസാരിച്ചു.
