ക്വാട്ടേഴ്സ് കിണറ്റില്‍ മുടി വിതറി തീകൊളുത്തി സാമൂഹ്യ വിരുദ്ധര്‍

ചാത്തന്നൂര്‍: ചിറക്കര ശാസ്ത്രിമുക്കില്‍ കിണറ്റില്‍ മുടി നിക്ഷേപിച്ച ശേഷം തീയിട്ടു. കല്ലുവാതുക്കല്‍ രാജ് റസിഡന്‍സിയിലെ ജീവനക്കാര്‍ തങ്ങുന്ന ക്വാര്‍ട്ടേഴ്സിലെ കിണറ്റിലാണ് സാമൂഹ്യവിരുദ്ധര്‍ മൂന്ന് ചാക്കുകളിലായി മുടി കൊണ്ടിട്ട ശേഷം തീയിട്ടത്. കിണറ്റില്‍ നിന്ന് ദുര്‍ഗന്ധവും പുകയും ഉയരുന്നത് കണ്ട ജീവനക്കാര്‍ ഉടന്‍ പാരിപ്പള്ളി പോലീസില്‍ വിവരമറിയിച്ചു. പരവൂരില്‍ നിന്ന് ഫയര്‍|ഫോഴ്സ് എത്തി തീയണച്ചു.
മുപ്പതോളം ജീവനക്കാരണ് ഇവിടെ തങ്ങുന്നത്. കഴിഞ്ഞ ദിവസം വൃത്തിയാക്കിയ കിണറ്റിലാണ് മാലിന്യം നിക്ഷേപിച്ചത്. ഇത് സംബന്ധിച്ച് പാരിപ്പള്ളി പോലീസിലും കല്ലുവാതുക്കല്‍ പഞ്ചായത്തിലും പരാതി നല്കി.

