ക്യൂ ബ്രഷ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ്ആര്ട്ട് ഗാലറി പ്രവര്‍ത്തനം തുടങ്ങുന്നു

കൊയിലാണ്ടി: ക്യൂ ബ്രഷ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന്റെ ആര്‍ട്ട് ഗാലറി റെയില്‍വേ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ശ്രദ്ധ സാമൂഹിക പാഠശാലയുടെ കീഴില്‍ രൂപം കൊണ്ട ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് ക്യൂ ബ്രഷ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ്. ആര്‍ട്ട് ഗാലറി ഏഴിന് അഞ്ചു മണിക്ക് കേരളാ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ശ്രദ്ധ ചെയര്മാന് കല്‍പ്പറ്റ നാരായണന് അധ്യക്ഷത വഹിക്കും. ചിത്ര പ്രദര്‍ശനം കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് കെ. സത്യന്, പോള്‍ കല്ലാനോട് എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ശ്രദ്ധ ജനറല്‍ സെക്രട്ടറി എന്‍.വി. ബാലകൃഷ്ണന്, ഷാജി കാവില്‍, ശിവാസ് നടേരി, ദിനേശന് കാരയാട്, റഹ്മാന് കൊഴുക്കല്ലൂര്‍, പി. നവീന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
