KOYILANDY DIARY.COM

The Perfect News Portal

കോവിഡ് മാനദണ്ഡം പുതുക്കി: 1000 പേരില്‍ 10 പേര്‍ക്ക് കോവിഡെങ്കില്‍ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം; സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ പ്രഖ്യാപിച്ചു. നാളെ മുതൽ പുതിയ ഉത്തരവുകൾ നടപ്പിലാക്കും. കടകള്‍ രാത്രി ഒമ്പത് വരെ. കഴിഞ്ഞ ദിവസം മുഖ്യമന്തി ലോക്ഡൌണിൽ വരുത്തേണ്ട മാനദണ്ഡങ്ങളെപ്പറ്റി ഉദ്യോഗസ്ഥരോട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ ഇവരിൽ നിന്ന് ശേഖരിച്ച വിവരത്തിൻ്റെ അടിസ്ഥാനതിലാണ് അവലോകന യോഗം ചേർന്ന് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത് കണക്കാക്കി പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം തടയുന്നതിന് ആൾക്കൂട്ടം തടയുക എന്നത് ഏറ്റവും പ്രധാനമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ഇങ്ങനെ.

Advertisements
  • ആഴ്ചയിൽ ആറ് ദിവസവും കടകളും തുറക്കാം.
  • കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ.
  • വാരാന്ത്യ ലോക് ഡൌൺ ഞായറാഴ്ച മാത്രം.
  • ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് എത്താം.
  • കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാം.
  • ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് രോഗമുണ്ടായാൽ അവിടെ ട്രിപ്പിൽ ലോക്ക്ഡൗണാകും.
  • മറ്റുള്ള ഇടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
  • സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണിൽ ഇളവ്.
  • ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും.
  • സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണം

ഇളവുകൾ സംബന്ധിച്ച വിശദ വിവദരങ്ങളും, എന്നു മുതൽ പ്രബല്യത്തിൽ വരും എന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ വ്യക്തത വരും.

Share news

Leave a Reply

Your email address will not be published. Required fields are marked *