കോഴിക്കോട് > കോഴിക്കോട് നഗരത്തില്‍ ബസ് യാത്രക്കാരനില്‍നിന്ന് 62 ലക്ഷം രൂപ പിടിച്ചു. പുലര്‍ച്ചെ എറണാകുളത്ത്നിന്ന് ബസില്‍ എത്തിയ പള്ളുരുത്തി സ്വദേശി റഷീദ് എന്നയാളില്‍നിന്നാണ് 62 ലക്ഷത്തോളം രൂപ പിടിച്ചത്. നടക്കാവ് എസ്ഐയുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്.