കോണ്‍ഗ്രസ് കണ്വെന്ഷന് ഡിസംബര്‍ 16-ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കണ്വെന്ഷന് ഡിസംബര്‍ 16-ന് രണ്ടുമണിക്ക് സി.എച്ച്. ഓഡിറ്റോറിയത്തില്‍ നടക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
