കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് വന്‍ കവര്‍ച്ച
കോട്ടയം: കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് വന്‍ കവര്‍ച്ച. അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്.പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം നടന്നത്. മതില്‍ക്കെട്ടിനകത്ത് കടന്ന മോഷ്ടാവ് സുരക്ഷാ ജീവനക്കാരന്റെ മുറി പൂട്ടിയ ശേഷം അരമണിക്കൂര്‍ നിരീക്ഷണം നടത്തി. ശേഷമാണ് ശിവന്റെയും അയ്യപ്പന്റെയും ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നത്. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കുന്നതിനുവേണ്ടി സിസിടിവി ക്യാമറകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും തലതിരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ 3.45ന് ക്ഷേത്രത്തില്‍ എത്തിയവരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. മുഖംമൂടി ധരിച്ചു കൈയില്‍ ഗ്ലൗസും കമ്ബിപ്പാരയുമായിട്ടാണു മോഷ്ടാവ് എത്തിയത്.എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.കറന്‍സി നോട്ടുകള്‍ മാത്രമാണ് ഇയാള്‍ കൊണ്ടുപോയതന്നെ് കരുതുന്നു
