കൊഴുക്കല്ലൂർ ക്വാറിയിൽ റെയ്ഡ്: ജെ.സി.ബി.കളും ലോറികളും പിടിച്ചെടുത്തു

കൊയിലാണ്ടി: കൊഴുക്കല്ലൂർ ക്വാറിയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി പാറ പൊട്ടിച്ച രണ്ട്ജെ.സി.ബി.യും. കരിങ്കൽ കടത്തുകയായിരുന്ന ആറ് ടിപ്പർ ലോറിയും റവന്യൂ അധികൃതർ പിടിച്ചെടുത്തു. കൊഴുക്കല്ലൂർ വില്ലേജിലെ എളമ്പിലാട് നടന്ന റെയ്ഡിലാണ് വാഹനങ്ങളും, ജെ.സി.ബി.യും പിടിച്ചെടുത്തത്.
അസി. കലക്ടർ സ്നേഹിൻ കുമാർ ഐ.എ.എസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഡെപ്യൂട്ടി തഹസിൽദാർ (എൻ.ആർ) പി. പ്രേമൻ, ഡെപ്യൂട്ടി തഹസിൽദാർ കെ ലതിഷ്കുമാർ. ക്ലാർക്ക് ശമീം അജ്മൽ എന്നിവർ നേതൃത്വം നൽകി.
