KOYILANDY DIARY.COM

The Perfect News Portal

കൊളസ്‌ട്രോള്‍ കുറയ്ക്കും അദ്ഭുത പാനീയം

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത, ഭക്ഷണ ശീലങ്ങള്‍ വരുത്തി വയ്ക്കാന്‍ സാധ്യതയേറെയാണ്. ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിച്ച് ആയുസു മുഴുമിപ്പിയ്ക്കാന്‍ അനുവദിയ്ക്കാത്ത രോഗമെന്നു വേണമെങ്കില്‍ പറയാം. കൊളസ്‌ട്രോള്‍ വരാതെ സൂക്ഷിയ്ക്കുകയെന്നത് ഒരു കാര്യം. വന്നാല്‍ ഇതു നിയന്ത്രിയ്ക്കാനുള്ള വഴികളും കണ്ടത്തണം. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള പല വഴികളുണ്ട്. ഇതില്‍ ഭക്ഷണവും വ്യായാമവും ജീവിതചിട്ടകളുമെല്ലാം ചേരുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ ഒരു പാനീയത്തെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ, വെള്ളം, ചെറുനാരങ്ങ, പാര്‍സ്ലെ, ബേക്കിംഡ് സോഡ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി ഇതുകൊണ്ട് ചെറുനാരങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കുക. വെള്ളം തിളപ്പിച്ചാറ്റിയ ശേഷം പാര്‍സ്ലെ, ചെറുനാരങ്ങ മുറിച്ചത് എന്നിവ ഇതിലിടുക.. ഈ വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു വച്ച് ദിവസവും കുടിയ്ക്കാം. ഇത് ദിവസവും ഒരു കപ്പു വീതം കുടിയ്ക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Share news