കൊല്ലത്ത് പള്ളി കമ്മിറ്റി ട്രെയ്‌നേജിന്റെ സ്ലാബ് നിർമ്മിച്ചു നൽകുന്നു

കൊയിലാണ്ടി: കൊല്ലം ടൗണില്‍ ഡ്രെയ്‌നേജ് നിര്‍മിച്ച് നല്‍കി. സി.എച്ച്.സെന്റര്‍. ബദര്‍പള്ളി, കൊണ്ടാട്ടുംപടി ക്ഷേത്രം എന്നിവയ്ക്ക് സമീപമുള്ള ഓവുചാലിന്റെ സ്ലാബ് വർക്കാണ് പള്ളികമ്മിറ്റി ഒരു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നല്‍കുന്നത്. നിര്‍മാണപ്രവൃത്തി നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
വി.വി. മുഹമ്മദ്, കെ.കെ. കുഞ്ഞഹമ്മദ്, കരുവഞ്ചേരി അബ്ദുളള, കെ.വി. ആലിക്കുട്ടി, കൗണ്‍സിലര്‍ കെ.ടി. സുമ, കെ.വി. മൂസ, കെ.കെ. അബ്ദുള്‍ കലാം, എന്‍.വി. വത്സന്‍, അന്‍സാര്‍ കൊല്ലം, , മൊയ്തീന്‍കുട്ടി വളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

