കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ലക്ഷം നെയ്ത്തിരി സമര്‍പ്പിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കിന്റെ ഭാഗമായി ലക്ഷം നെയ്ത്തിരി സമര്‍പ്പിച്ചു. മേല്‍ശാന്തി എന്‍. നാരായണന്‍ മൂസത് കൊളുത്തി നല്‍കിയ ദീപം ദേവസ്വം ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും ഏറ്റുവാങ്ങി ഭക്തജനങ്ങള്‍ക്ക് നല്‍കിയതോടെ ക്ഷേത്രവും പരിസരവും ദീപപ്രഭയില്‍ മുങ്ങി. വിശേഷാല്‍ പൂജകള്‍, നാമജപം, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരുന്നു.
