കൊല്ലം പിഷാരികാവ് ഉത്സവം സുരക്ഷ ശക്തമാക്കും

കൊയിലാണ്ടി: പിഷാരികാവ് ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ കാര്യങ്ങള്‍ ശക്തമാക്കാന്‍ തഹസില്‍ദാര്‍ ടി.സോമനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. വ്യാജമദ്യവും അനധികൃത മദ്യ വില്‍പ്പനയും തടയാന്‍ എക്‌സൈസും പോലീസും നടപടി സ്വീകരിക്കും. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും പരിശോധന ശക്തമാക്കും. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍, പിഷാരികാവ് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദന്, പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
