കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

വടകര: നാദാപുരത്ത് യൂത്ത്ലീഗ് പ്രവര്‍ത്തന്‍ അസ്ലമിന്റെ കൊലപാതകത്തിന് അക്രമികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തിയത്. KL-13 Z, 9091 എന്ന നമ്ബറിലുള്ള കാറാണ് കണ്ടെത്തിയത്. വാഹനത്തിന്റെ സമീപത്ത് നിന്ന് മദ്യകുപ്പികളും തുണികളും കണ്ടെത്തി. വാഹനത്തിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്.
അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വാങ്ങിയതാണ്. എന്നാല്‍ രണ്ടുവര്‍ഷം മുനപ’ വാഹനം പ്രതീഷ് എന്നയാള്‍ക്ക് വിറ്റുവെന്നാണ് ഉടമയുടെ മൊഴി. പിന്നീട് ആറോളം പേര്‍ക്ക് വാഹനം കൈമാറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

