കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചിടണം: ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം
കൊയിലാണ്ടി: സംസ്ഥാനത്താകമാനം കൊറോണ ഭീതിയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ മറ്റെല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നത് പോലെ തന്നെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനവും എടുക്കണമെന്ന് മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് പറമ്പാട്ട് സുധാകരൻ, ട്രഷറർ സി. നാരായണൻ, ജോ. സെക്രട്ടറി എസ്.ബി. നിഷിത്ത് മുഹമ്മദ്, ലൈബ്രറി സെക്രട്ടറി കെ. ശ്രീധരൻ, പ്രവർത്തക സമിതി അംഗങ്ങളായ കെ.പി. രാമചന്ദ്രൻ, എം.കെ. കുഞ്ഞമ്മത്, ടി. ചന്ദ്രൻ, എൻ.പി. അചാഷ്, പി. സുജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
