കൊരയങ്ങാട് ക്ഷേത്ര മൈതാനം ശുചീകരിച്ചു

കൊയിലാണ്ടി: യുവാക്കളുടെ കൂട്ടായ്മയിൽ ക്ഷേത്ര മൈതാനം ശുചീകരിച്ചു. കൊരയങ്ങാട് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് ക്ഷേത്ര മൈതാനിയായ കരിമ്പാപ്പൊയിൽ ശുചീകരിച്ചത്. നിരവധി യുവാക്കളാണ് ശുചീകരണത്തിൽ പങ്കാളികളായത്. വി. മുരളീകൃഷ്ണൻ പുതിയ പറമ്പത്ത് ബാലൻ. കെ. വിനോദ്, ടി. ടി. ഷാജി, പി. പി. സുധീർ, പി. കെ. സജീവ്, പത്മനാഭൻ, എ. വി. അഭിലാഷ്, എന്നിവർ നേതൃത്വം നൽകി,
