കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: രാജ്യത്തിന്റെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കൊയിലാണ്ടി എ. ഇ. ഒ. ജവഹർ മനോഹർ പരിപാടി ഉൽഘാടനം ചെയ്തു. എ. എസ്. അഭിലാഷ് അദ്ധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ഷീബ സതീശൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് ബാലൻ ടി. പി. ശ്രീഹരി, വി. ആനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു.

