കൊരയങ്ങാട് കലാക്ഷേത്രം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കലകൾ മതങ്ങൾക്കതീതമാണെന്നും മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കലാഭിരുചിയുള്ളവരാക്കി വളർത്തുന്നതിൽ കൊരയങ്ങാട് കലാക്ഷേത്രം പോലുള്ള സംഘടനകൾക്ക് വലിയ പങ്കുണ്ടെന്ന് ചലച്ചിത്ര താരം മാമുക്കോയ പറഞ്ഞു. കൊരയങ്ങാട് കലാക്ഷേത്രം 7-ാം വാർഷികാഘാഷത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കലാക്ഷേത്രം പ്രസിഡണ്ട് എ.എസ്.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. റുറൽ എസ്.പി.ജി.ജയദേവ് ഐ.പി.എസ്, ബാലൻ അമ്പാടി, മുഖ്യാതിഥിയായിരുന്നു. കൗൺസിലർ ഷീബാ സതീശൻ പി.കെ.ശ്രീധരൻ, ശിവദാസ് ചേമഞ്ചേരി, കെ.കെ.ബാലൻ, പ്രേംരാജ് പാലക്കാട്, ഡോ.കെ.ഗോപിനാഥ്, ഒ.കെ.രാമൻകുട്ടി, പി.സദാനന്ദൻ, ഇ.കെ.വിജീഷ്, ഒ.കെ.ഹരിദാസ്, ടി.എം.മോഹനൻ, ഇ.കെ.ദിനേശ്, സന്ധ്യ ഷാജു എന്നിവർ സംസാരിച്ചു. തുടർന്ന് കലാക്ഷേത്രം വിദ്യാർത്ഥികളുടെ അരങ്ങേറ്റവും, വിവിധ പരിപാടികളും അരങ്ങേറി.

