കൊയിലാണ്ടി GVHSS ൽ മികച്ച വിജയം: 99.1 %

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. 54 കുട്ടികൾ ഫുൾ എപ്ലസ് നേടി. 28 വിദ്യാർത്ഥികൾ ഒരു വിഷയത്തിൽ മാത്രമാണ് എ.പ്ലസ് നഷ്ടമായത്. 99.1 ശതമാനമാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 430 പേരിൽ 4 പേർ മാത്രമാണ് പരാജയപ്പെട്ടത്. പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ച ശേഷം രണ്ടാമത്തെ എസ്.എസ്.എൽ.സി ബാച്ചായിരുന്നു യായിരുന്നു ഇത്തവണ.
137 പെൺകുട്ടികൾ പരീക്ഷ ഉഎഴുതിയതിൽ മുഴുവൻ പെൺകുട്ടികളും വിജയിച്ചു. കുട്ടികളുടെ വിജയത്തിനായി സ്കുൾ പി.ടി.എ.യും. അദ്ധ്യാപകരും കഠിനമായ പരിശ്രമമാണ് നടത്തിയത്. കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.

