കൊയിലാണ്ടി സഹകരണാശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിക്കുവേണ്ടി കോമത്ത്കരയിൽ നിർമ്മിക്കുന്ന ആറ്‌നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ജസ്റ്റിസ് വി.ആർ കൃഷ്ണ്ണയ്യരിൽ നിന്ന് കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് കോളേജിന് വേണ്ടി വാങ്ങിയ 65 സെന്റ് സ്ഥലത്താണ് 20 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ആറ് നില കെട്ടിടം പണിയുന്നത്.
എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുളള ആശുപത്രിയാണ് നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിട നിർ്മമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം മുൻ.എം.എൽ.എ.യും, ആശുപത്രിയുടെ പ്രസിഡണ്ടുമായ പി. വിശ്വൻ മാസ്റ്റർ നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, കെ. ഷിജു മാസ്റ്റർ, എസ്.കെ വിനോദ്, എൻ.കെ ഗോകുൽദാസ്, പി.കെ. ഭരതൻ, ടി.കെ ചന്ദ്രൻ മാസ്റ്റർ, സി. കുഞ്ഞമ്മദ്, ടി. ഗോപാലൻ, എൻ.വി ബാലകൃഷ്ണൻ, യു.കെ ചന്ദ്രൻ, അഡ്വ: സുകുമാരൻ, ഡോ: രവീന്ദ്രൻ, ഡോ: ശുഭലക്ഷ്മി, സെക്രട്ടറി മധുസൂധനൻ, നിർമ്മല തുടങ്ങിയവർ സംസാരിച്ചു.

