KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി സ്വഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

ഹയർസെക്കണ്ടറി പ്രിൻസിപ്പൽ പി.വൽസല, ഇ.എസ്.രാജൻ, യു.കെ.ചന്ദ്രൻ, സി.ജയരാജ്, ബിജേഷ് ഉപ്പ ലാക്കൽ, രവി കൃഷ്ണൻ മാസ്റ്റർ, കെ. ശോഭ, എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 17 ന് വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ആണ് ശിലാസ്ഥാപനം നടത്തുന്നത്. നഗരസഭാ ചെയർമാൻ കെ.സത്യൻ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *