കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് അജ്ഞാത മൃതദേഹം

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ പരിസരത്ത് അജ്ഞാത മൃതദേഹം കാണപ്പെട്ടു. സുമാർ 60 വയസ്സ് പ്രായം തോന്നിക്കും. നീണ്ടമുടി, നീണ്ട താടി, ഇടകലർന്ന നരച്ചമുടി, ഇരുകാലിലും മന്ത് രോഗം പിടിപെട്ടിട്ടുണ്ട്. കറുത്ത ഷർട്ടും മഞ്ഞയിൽ കറുത്ത വരയുളള ലുങ്കിയുമാണ് വേഷം. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0496-2620236, 9946488477 ഈ നമ്പറിൽ ബന്ധപ്പെടുക.
