കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. രാത്രിയിലും അതിരാവിലെയും യാത്രക്കാരുടെ നേരെ ഇവ കൂട്ടമായെത്തുന്നത് പതിവാണ്. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെ നായകള്‍ ഓടുന്നത് അപകടത്തിന് ഇടയാക്കുന്നു. നായകളില്‍നിന്ന് രക്ഷപ്പെടാന്‍ അതിവേഗത്തില്‍ ഓടിക്കുമ്പോള്‍ റോഡിലെ കുഴികളില്‍വീണ് യാത്രക്കാര്‍ക്ക് അപകടം പറ്റുന്നതും പതിവാണ്.
