കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്ഥാപക നേതാക്കളെ അനുസ്മരിച്ചു
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സ്ഥാപകളെ നേതാക്കളായ
വി പി ഹംസ, ബി എച്ച്. മുഹമ്മദ് എന്നിവരെ അനുസ്മരിച്ചു. എംഎൽഎ കെ ദാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനo ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് വി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെഎംഎ യൂണിറ്റ് പ്രസിഡന്റ് കെ കെ നിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് വി അബ്ദുൽ ജബ്ബാർ, അമേത്ത് കുഞ്ഞഹമ്മദ്, സി അബ്ദുള്ള ഹാജി, പി കെ ഷുഹൈബ്, പി പി ഉസ്മാൻ, മനീഷ്, പ്രജീഷ്, അജീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ പി. രാജേഷ് സ്വാഗതവും. യു കെ അസീസ് നന്ദിയും പറഞ്ഞു.
