KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മൂടാടിയിൽ വാഹനാപകടത്തിൽ രണ്ട്‌പേർ മരിച്ചു

കൊയിലാണ്ടി :  മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് കുടുംബവീട്ടിലേക്ക് പുറപ്പെട്ട മകനും ഭാര്യയും വാഹാനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശി ബഷീര്‍(54), ഭാര്യ ജമീല(47) എന്നിവരാണ് മരിച്ചത്.

ഇരുവരുടെയും മകന്‍ മുഹമ്മദ്‌ അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഷീറിന്റെ മാതാവ് മറിയം ചൊവ്വാഴ്ച രാത്രി മരണപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് ബഷീറും കുടുംബവും വീട്ടിലേക്ക് തിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ  നന്തി ടോള്‍ബൂത്തിന് സമീപമാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറ്റൊരും ലോറിക്ക് പിന്നില്‍ ഇടിച്ചുകയറിയാണ് അപകടം. കാര്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.

Advertisements
Share news