കൊയിലാണ്ടി മണ്ഡലത്തിൽ മികവുത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാലയങ്ങൾ മികവു സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വിദ്യാലയ മികവുകൾ അവതരിപ്പിച്ചത്.
ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ശോഭ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ.കെ സത്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.ഗീതാനന്ദൻ, കെ. തമ്പാൻ, എ.ഇ.ഒ. ജവഹർ മനോഹർ, മേലടി ബി.പി.ഒ പ്രദീപൻ കണിയാരിക്കൽ, കെ.ടി. രമേശൻ എന്നിവർ സംസാരിച്ചു. പന്തലായനി ബി.പി.ഒ എം.ജി ബൽരാജ് സ്വാഗതവും, സുരേഷ് കല്ലങ്ങൽ നന്ദിയും പറഞ്ഞു.

