കൊയിലാണ്ടി : ബൈക്കപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വെ സ്റേഷന് മുന്‍വശമുളള റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പിരിക്കേറ്റു. കൊയിലാണ്ടികൊല്ലം സ്വദേശി ശ്രീപദത്തില്‍ വിശ്വനാഥന് എന്നവരുടെ മകന് എസ്. എന്‍. ഡി. പി. കോളജ് വിദ്യാര്‍ത്ഥിയുമായ അഭിനന്ദാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഇന്ന് വൈകീട്ട് 5 മണിയോട്കൂടിയായിരുന്നു സംഭവം ഉടന്‍തന്നെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
