കൊയിലാണ്ടി ഫയർ സ്റ്റേഷന് പ്രിന്റർ കൈമാറി

കൊയിലാണ്ടി: ഫെയ്സ് ബുക്ക് കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പുതുതായി ആരംഭിച്ച ഫയർ ആന്റ് റസ്ക്യു സ്റ്റേഷന് പ്രിൻറർ നൽകി.
കൊയിലാണ്ടികൂട്ടം ചെയർമാൻ ഷിഹാബുദ്ദീൻ, എസ്. പി. എച്. ഫയർ ഇൻസ്പക്ടർ സി. പി.ആനന്ദിന് പ്രിന്റർ കൈമാറി. കെ. ടി. സലിം, ബാലൻ അമ്പാടി, എ. അസീസ്, റഷീദ് മൂടാടി, സഹീർ, ഗാലക്സി സുരേഷ്, ജലീൽ മൂസ്സ, മുത്തുകോയ തങ്ങൾ, തുടങ്ങിയവർ സംസാരിച്ചു.

