KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫയർ സേനാംഗങ്ങൾക്ക് സ്കൂബ പരിശീലനം നൽകി

കൊയിലാണ്ടി: ഫയർസ്റ്റേഷന് പുതിയതായി അനുവദിച്ച 2 സെറ്റ് സ്കൂബ (ആഴമുള്ള ജലാശയങ്ങളിൽ മുങ്ങുന്നതിനുള്ള ഉപകരണം) സേനാംഗങ്ങൾ പരിശീലിച്ചു. ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്ന് സേനാംഗങ്ങൾ എത്തി. സ്കൂബ നിർമ്മിച്ച കമ്പനിയുടെ പ്രതിനിധികളും ഉണ്ടായിരുന്നു.
ഫയർ & റെസ്ക്യു ജില്ലടീമിലെ നോഡൽ ഓഫീസർ വാസത് ചേയച്ചൻ കണ്ടി, കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ. സി.പി.ആനന്ദൻ, അസി. ഓഫീസർ കെ.സതീശൻ, ലീഡിംഗ് ഫയർമാൻ കെ.ടി.രാജീവൻ, ഷിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പി.ബിനീഷ് , നിഖിൽ, ഗുൽഷാദ്, ബിനീഷ്, കെ. മനോജ്, ജിതേഷ്, സഹീർ, മനു പ്രസാദ്, സത്യൻ, സത്യനാഥ് എന്നീ സേനാംഗങ്ങൾ പരിശീലനം നേടി.
Share news

Leave a Reply

Your email address will not be published. Required fields are marked *