കൊയിലാണ്ടി നഗരസഭ G-TEC തൊഴിൽമേള ലോഗോ പ്രകാശനം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും ജി – ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ: കെ. സത്യൻ പ്രകാശനം നിർവ്വഹിച്ചു. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഫെബ്രുവരി 25ന് തൊഴിൽമേള നടക്കും. 30ൽ പരം പ്രമുഖ കമ്പനികൾ മേളയിൽ പങ്കാളികളാകും.
പരിപാടിയിൽ ജി.ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കോഴിക്കോട് ഏരിയ മാനേജർ ജുനൈദ്, മിർഷാദ്, നഗരസഭ വൈസ് ചെയർ പേഴ്‌സൺ വി.കെ പത്മിനി, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, വി. സുന്ദരൻ മാസ്റ്റർ, വി.കെ. അജിത, കൗൺസിലർമാരായ യു. രാജീവൻ, അഡ്വ: കെ. വിജയൻ, വി.പി ഇബ്രാഹിം കുട്ടി, നഗരസഭ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, മുൻസിപ്പൽ എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.

