കൊയിലാണ്ടി നഗരസഭ സാരഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ രജതജൂബിലി ആഘോഷങ്ങളുട ഭാഗമായി 1995 മുതല്‍ 2020 വരെയുള്ള കൗണ്‍സിലര്‍മാരുടെ കൂട്ടായ്മ ‘സാരഥി സംഗമം’ സംഘടിപ്പിച്ചു. നഗരസഭയുടെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നടന്ന സാരഥി സംഗമത്തില്‍ നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് അദ്ധ്യക്ഷനായി.
മുന്‍ നഗരസഭ ചെയര്മാന് കെ.ശാന്ത, മുന്‍ പ്രസിഡണ്ട് വായനാരി രാമകൃഷ്ണന്, നഗരസഭ സ്ഥിരംസമിതി ചെയര്മാന്മാര്, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ.മുഹമ്മദ്, വി.വി.സുധാകരന്, ഇ.കെ.അജിത്, കെ.എം.നജീബ്, മോഹനന്, ഇ.എസ്.രാജന്, സി.സത്യചന്ദ്രന്, ടി.രാധാകൃഷ്ണന്, ഹനീഫ, കെ.ഷിജു, സൂപ്രണ്ട് വി.പി.ഉണ്ണകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ മുന്‍ അംഗങ്ങളെ പുരസ്കാരം നല്കി ആദരിച്ചു.
