കൊയിലാണ്ടി നഗരസഭ രജത ജൂബിലി ലോഗോ പ്രകാശനം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ രജത ജൂബിലിയുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശന ചടങ്ങ് ഇന്ന്
വെകീട്ട് 4 മണിക്ക് ഇ.എം.എസ് ടൗൺ ഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിക്കും. 1993ലാണ് നഗരസഭ രൂപപ്പെട്ടത്.2018ൽ 25 വർഷം പൂർത്തിയാവുകയാണ്. രജതജൂബിലി ആഘോഷം ഒരു വർഷം നീണ്ട് നിൽക്കുന്ന വികസനത്തിന്റെ ആഘോഷമായി നടത്തുന്നതിനാണ് സംഘാടക സമിതി തീരുമാനിച്ചത്.
25 വികസന പദ്ധതികളുടെ ഉദ്ഘാടനവും 25 വിത്യസ്തമായ സാംസ്കാരിക പരിപാടികളും രജത ജൂബിലിയോടു നുബന്ധിച്ച് നടക്കും. 1995 മുതലുള്ള അഞ്ച് കൗൺസിലെ ജനപ്രതിനിധികളുടെ സംഗമം ഉൾപ്പെടെ വിത്യസ്ത പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

