കൊയിലാണ്ടി നഗരസഭ ഫയല്‍ അദാലത്ത്

കൊയിലാണ്ടി: ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഭാഗമായി നഗരസഭയില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. നഗരസഭ ചെയര്പേഴ്സന് കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യന് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ഇ. ഇന്ദിര, ഇ.കെ. അജിത്, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, എഞ്ചിനീയര്‍ എം.പി. അരവിന്ദന് എന്നിവര്‍ സംസാരിച്ചു.

