KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ജലസഭ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു

 കൊയിലാണ്ടി:  കൃഷിയിടങ്ങളില്‍ വീടും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍ദ്ദേശിച്ചു.  ജലം ജീവാമൃതം, ജലമാണ് ജീവന്‍ എന്ന സന്ദേശമുയര്‍ത്തി ജലസുരക്ഷക്കും ജല സമൃദ്ധിക്കുമായി കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച ജലസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭ തയ്യാറാക്കിയ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ മന്ത്രി പ്രകാശനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സ്വാഗതം പറഞ്ഞു.  നഗരസഭ വൈസ് ചെയര്‍മാന്‍ വി. കെ.പത്മിനി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വി. സുന്ദരന്‍ മാസ്റ്റർ, എന്‍. കെ. ഭാസ്‌ക്കരന്‍, കെ.ഷിജു മാസ്റ്റർ, ദിവ്യശെല്‍വരാജ്, വി. കെ. അജിത, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. കെ. മുഹമ്മദ്, ഇ. കെ. അജിത്ത്, കെ. എം. നജീബ്, സുരേഷ് മേലെപ്പുറത്ത്, ടി. കെ. രാധാകൃഷ്ണന്‍, ഇ. എസ്. രാജന്‍, സി. സത്യചന്ദ്രൻ, എ. സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ യുവമാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിച്ച ജല മാജിക്കും അരങ്ങേറി.
Share news

Leave a Reply

Your email address will not be published. Required fields are marked *