കൊയിലാണ്ടി നഗരസഭ അറിയിപ്പ്
കൊയിലാണ്ടി. നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും (പുതുതായി അനുവദിക്കപ്പെട്ടവർ ഉൾപ്പെടെ) അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ്ങ് നവംബർ 30 ന് മുമ്പായി നടത്തേണ്ടതാണ്. കിടപ്പു രോഗികളായ ഗുണഭോക്താക്കളുടെ ബന്ധുക്കൾ നവംബർ 29ന് മുമ്പായി വിവരം നഗരസഭാ ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ആധാർ കാർഡും പെൻഷൻ നമ്പർ അടങ്ങിയ സ്ലിപ്പും ഹാജരാക്കേണ്ടതാണ്.




