കൊയിലാണ്ടി നഗരസഭ 38-ാം വാർഡ് കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് പിൻവലിച്ചു

കൊയിലാണ്ടി നഗരസഭയി 38-ാം വാർഡ് കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് പിൻവലിച്ചു കൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ കഴിഞ്ഞ 1 മാസത്തിലേറെയായി നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി കലക്ടർ ഉത്തരവിട്ടിരുന്നു. പിന്നീട് മറ്റ് വാർഡുകളിൽ കോവിഡ് രോഗികളുടെ റിസൽട്ട് നെഗറ്റീവാകുകയും സമ്പർക്കത്തിലുള്ളവരുടെ നിരീക്ഷണം പൂർത്തിയാവുകയും ചെയതതോടെ നഗരസഭയിലെ പ്രശ്ന ബാധിത വാർഡുകളായ 38, 39, 41 വാർഡുകൾ ഓഴികെയുള്ള വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് കലക്ടറുടെ ഉത്തവിൻ്റെ ഭാഗമായ സാധാരണനിലയിലാവുകയും ചെയ്തിരുന്നു. പട്ടണത്തിലെ ദേശീയപാതയിലെ പടിഞ്ഞാറ് ഭാഗം പെട്രോൾ പമ്പിന് സമീപമുള്ള റോഡിൽ നിന്ന് ഐസ് പ്ലാൻ്റ് റോഡുവരെയുള്ള ബീച്ച് ഉൾപ്പെടെയുള്ള പ്രദേശമാണ് സോണിൽനിന്ന് ഒഴിവായത്.
തുടർന്ന 38-ാം വാർഡിൽ പോസിറ്റീവ് കേസുകൾ ഇല്ലാതാവുകയും നിരീക്ഷണത്തിലുള്ളവർ നിരീക്ഷണം പൂർത്തിയാക്കുകയും ചെയതതോടെയാണ് കലക്ടർ മുൻ ഉത്തരവ് പിൻവലിച്ചത്. ഉത്തരവിൻ്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും അണുനശീകരണം വരുത്തിയശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാളെ വ്യാഴാഴ്ച മുതൽ തുറന്ന പ്രവർത്തിക്കാവുന്നതാണ്. നഗരസഭയിലെ 39, 41 വാർഡുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കണ്ടെയിൻമെൻ്റ് സോണിൽ തുടരുന്നതായിരിക്കു.

